Saturday, July 19, 2008

മെഴുകുതിരി


എന്‍റെ പേര് പ്രവാസി
പ്രവാസത്തിന്‍റെ എകാന്തതയില്‍
പേന കയ്യിലെടുത്തു
തികട്ടിവന്നു പല കഥകളും
കദനങ്ങളും നോവും നിറഞ്ഞവ
കഥകള്‍ക്ക് ശുഭാന്ത്യം നല്കുവാന്‍
ശ്രമിക്കുമ്പോഴും നേര്‍ത്ത നോവിന്‍റെ
കണ്ണുനീര്‍ നിറയുന്ന രംഗം
എന്തോ എവിടേയോ നഷ്ടപെട്ടതിന്‍റെ
വേദന നിറഞ്ഞ് പ്രയാസപ്പെടുന്ന മുഖം
നഷ്ടപ്പെട്ട സ്വപ്നത്തിന്‍റെയോ യുവത്വത്തിന്‍റെയോ
ഓര്‍മ്മകള്‍ നല്കുന്ന ചുടുകണ്ണീര്‍
ചാലിട്ടൊഴുകി കവിള്‍ത്തടത്തിലൂടെ
നരവീണ താടിരോമങ്ങളിലൂടേയും

1 comment:

വെളിച്ചപ്പാട് said...

സ്വയം തിരിച്ചറിയുക എന്നത് വലിയ കാര്യമാണ്.ഒപ്പം ഹൃദയത്തില്‍ ആര്‍ദ്രത ഉണ്ടായാല്‍ സ്നേഹം വര്‍ദ്ധിക്കും