എന്റെ തോന്നിവാസങ്ങള്‍ സഹിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും എന്ന് വിചാരിച്ചു ഇവിടെ കുറിക്കുന്നത്...
Friday, September 11, 2009
റമദാന് ഓര്‍മയിലൂടെ
പണ്ടു റമദാനെ വരവേല്‍ക്കാന്‍ ഉള്ള ഒരുക്കങ്ങളില്‍ ചില്ല ഓര്‍മ്മകള്‍ ഞാന്‍ ഇവിടെ കുറിക്കുന്നു,
അരിയും മുളകും ഗോതമ്പും റമദാന് വരുന്നതിനു മുമ്പുതന്നെ പൊടിച്ചു വക്കാറുണ്ട്. വല്ലിമ്മയുടെ ബെജാരുകളില് ഒന്നാണത്. ഞാന്‍ ആണ് മില്ലില്‍ പോയി അതൊക്കെ പൊടിച്ചു കൊണ്ടുവരാറുള്ളത്.
കൊച്ചനൂര്‍ സെന്റെറില്‍ ഉണ്ടായിരുന്ന അബ്ദുക്കയുടെ മില്ലില്‍ ആയിരുന്നു ഞാന്‍ സ്ഥിരം പോകാറുള്ളത്. അവിടത്തെ ഉമ്മയാണ് അതൊക്കെ പൊടിക്കാന്‍ നിനക്കാര്. ഞാന്‍ ഓര്‍ക്കുന്നു ഒരാളെ അവര്‍ മില്ലില്‍ പണിക്കു വച്ചിരുന്നു, ആരാണെന്നു ഞാന്‍ ഓര്‍ക്കുന്നില്ല. അവിടെ എപ്പോഴും തിരക്ക് ഉണ്ടാവാറുണ്ട്. നെല്ല്കുത്തലും നനച്ച അരി ഇടിച്ചു പൊടിക്കല്ലുംഞാന് വളരെ അത്ഭുതത്തോടെ നോക്കി നിക്കാറുണ്ട്.
അരി ഇടിച്ചു പൊടിക്കുന്ന മെഷിനില്‍ രണ്ടു ഉല്ലക്ക ഉണ്ട്. നനച്ച അരി ഒരു നല്ല കുഴിയുള്ള പാത്രത്തില്‍ ഇടും. എന്നിട്ട് ഈ പാത്രം ഉലക്കകളുടെ അടിയില്‍ വക്കും, മെഷീന് ഓണക്കിയാല്‍ ഉലക്കകള്‍ ഓരോന്നായി മാറി മാറി അരി ഇടിക്കും. എപ്പോഴും പല മില്ല് കളിലും ഇതുണ്ടാകുംയിരിക്കും. അന്ന് ഞാന്‍ അത് കണ്ടു ആസ്വദിക്കുമായിരുന്നു.
നെല്ലുകുത്തുന്ന മെഷിനിന്റെ ഒരു സാധനം പിടിച്ചു വലിച്ചാല്‍ മുമ്പ് കുത്തിയ നെല്ലിന്റെ അരിമണികള്‍ പുറത്തേക്ക് വരും. അത് കയ്യിലാക്കി തിന്നാന്‍ നല്ല രസമാണ്. നമ്മുടെ പാടതുണ്ടായ ആ അരി മണികളുടെ രുചി ഇപ്പോഴും വായില്‍ വെള്ളം നിറയ്ക്കും.
ഇപ്പോള്‍ അബ്ദുക്കയുമില്ല, മില്ലും ഇല്ല. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഞാന്‍ ആ മില്ല് ഇപ്പോഴും ഉണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, അതൊക്കെ പൊളിച്ചു പോയി എന്ന്.
കാലം കടന്നുപോകുമ്പോള്‍ പലതും മണ്ണില്‍ മറയുന്നത് പോലെ ....
Subscribe to:
Posts (Atom)