Monday, March 5, 2012

കാത്തിരിപ്പ്‌

ഒരു നേരം കാണാതിരുനാല്‍
കരയുന്ന മിഴിയിണകളെ
അകലെ വിട്ടേച്ചു പാറിപോകുമ്പോള്‍
ഇളം തണുപ്പ് നല്‍കുന്ന കാറ്റ്
തണുപ്പിക്കട്ടെ  നിന്‍ ഹ്രദയം

അകലേക്ക്‌ നീളുന്ന 
കണ്ണുകളിലേക്കു ഒരു മഴ
തുള്ളിയായ് പെയ്തിറങ്ങാന്‍
കൊതിക്കുന്നു ഈയുള്ളവന്‍ എന്നും
വറ്റാതെ അവിടെ തന്നെ നില്കുവാനും

മനസ്സിന്റെ വേദനകളെ
മായ്ക്കുവാന്‍ കഴിയുന്ന
മരുന്നായി നീ വരുമ്പോള്‍
ഒരിക്കലും അകലരുതെന്നു
ഞാന്‍ മൊഴിയുന്നു, പക്ഷെ

ചൂടുള്ള മരുഭൂമിയില്‍
പണിയെടുത്താല്‍ കിട്ടുന്ന
നാണയതുട്ടുകള്‍ക്ക്
സ്വദേശത്തിലെ അധ്വാനതെകാല്‍
തൂകം കൂടുനത്കൊണ്ടു

എല്ലാം വിട്ടേച്ചു പോരുമ്പോഴും
വീണ്ടും വരാം എന്ന പ്രതീക്ഷയോടെ