Sunday, July 20, 2008

മാവും മകനും

മുറ്റത്ത്‌ നില്‍ക്കുന്ന മാവിന്നും അയാളുടെ മകന്നും ഒരേ വയസാണ്. അവനെ അവന്‍റെ മാതാവ് പ്രസവിച്ച അന്നത്തെ ദിവസം തന്നെയാകുന്നു അയാള്‍ ആ മാവിന്‍റെ വിത്ത് കുഴിച്ചിട്ടത്. വെള്ളവും വളവും നല്ലോണം കൊടുത്തു കൊണ്ടായിരുന്നു ആ മാവിന്‍ തൈ വളര്‍ന്നു വലുതായത്. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥാനത്ത് തന്നെയായിരുന്നു ആ മാവിന്‍ തൈ നിന്നിരുന്നത്. കാറ്റും മഴയും വെയിലും ചൂടും തണുപ്പും വേനല്‍കാലവും വസന്തകാലവും എല്ലാം ആ മാവിന്‍ തൈക്ക് കൂടുതല്‍ കൂടുതല്‍ ആരോഗ്യം നല്‍കുകയാണ് ചെയ്തത്.
ഒരു ദിവസം രാവിലെ എഴുന്നേറ്റു മാവിന്‍ തൈയുടെ അരികില്‍ പോയി നോക്കിയപ്പോള്‍ അതിന്‍റെ ഇലകളും തണ്ടുകളും വാടിത്തളര്‍ന്ന് നില്കുന്നതായി അയാള്‍ കണ്ടു. അയാള്‍ക്ക് തന്‍റെ മകനെപ്പോലെ സ്നേഹിച്ചു വളര്‍ത്തുന്ന മാവിന്‍ തൈയുടെ ദയനീയ അവസ്ഥ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. ഉടന്‍തന്നെ അതിന്നു വേണ്ട പരിഹാരം കാണാന്‍ കൃഷി ഭവനില്‍ പോയി അന്വേഷിച്ചു. നല്ലവനായ ആ കൃഷി ഓഫീസറുടെ നിര്‍ദേശപ്രകാരം അയാള്‍ അതിന്നു പരിഹാരം കാണുകയും ചെയ്തു. രണ്ടു മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാവിന്‍ തൈ ആരോഗ്യം വീണ്ടെടുത്തു. അതില്‍ അയാള്‍ അതിയായി സന്തോഷവാനായി. പിന്നീട് ഒരിക്കല്‍ ശക്തമായ കാറ്റും മഴയും നിറഞ്ഞ രാത്രിയില്‍ അയാള്‍ മാവിന്‍ തൈ മറിഞ്ഞു വീഴാതിരിക്കാന്‍ ഉറപ്പുള്ള ഒരു വടി അതിനടുത്ത് കുഴിച്ചിട്ടു അതിന്മേല്‍ മാവിന്‍ തൈ കെട്ടി വെച്ചു.
വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു പോയി. ഇപ്പോള്‍ മാവിന്‍ തൈ വളര്ന്നു വലിയ ഒരു മാവ് തന്നെ ആയിരിക്കുന്നു. മാമ്പഴക്കാലം വരുമ്പോഴെല്ലാം മാവില്‍ നിന്നും നല്ല മധുരമുള്ള മാങ്ങകള് ലഭിക്കും ‍. മാത്രവുമല്ല അയാളുടെ വീടിന്നു മുന്ബില്‍ നല്ല തണലും ലഭിക്കുന്നു. വയസ്സനായി തീര്‍ന്ന അയാള്‍ക്കും അയാളുടെ വീടിന്നും തണലായി നില്ക്കുന്ന ആ മാവ്‌ ധാരാളം കിളികലുടെയും അണാന്‍ മാരുടെയും താവളം കൂടിയാണ്‌.അയാളുടെ മകന്‍ അയാളെ കണാന്‍ വന്നിട്ടു വര്‍ഷങല്‍ അയി. മകന്‍ വലുതായി അവനും കുടുംബവും വിദേശ്ശത്ത് താമസിക്കുന്നു. അവന്റെ ഡ്രഫ്റ്റും പൈസയും വരുന്നുന്ടെങിലും, ക്ഷീണിതനായ അയാള്‍ക്ക് ഇപ്പോഴും മകനു അസുഖം ഉണ്ടോ ?, ആരോഗ്യ പ്രശ്‌നങല്‍ വല്ലതും ഉണ്ടോ ? എന്നറിയാത്തിരിക്കുന്നതിന്റെ ആശങ്കയിലാന്ന് !. ഇടിയും മിന്നലും കൂടെ ശ്ശക്തമായ മഴയും വരുംബോല്‍ പണ്ടത്തെ പോലെ ഇപ്പൊഴും അയാള്‍ ഉറക്കില്‍ നിന്നും എഴുന്നേറ്റു മകന്‍ ഉറങ്ങുന്നുന്ദ്ന്ദകുമോ എന്നും ആശന്കപെടരുണ്ടാത്രേ !


1 comment:

വെളിച്ചപ്പാട് said...

നാമറിയാത്ത അഛന്മാര്‍.