(2010-ജൂലൈ-30 നു എന്റെ ജീവിതത്തിലേക്ക് കയറിവന്ന എന്റെ ജീവിതപങ്കാളി എന്നെ കുറിച്ച് എഴുതിയ വരികള്‍)
നിന് രക്തകണമായ് ചേരാന്‍ കഴിഞ്ഞെതെന് ഭാഗ്യം, നിര്വൃതിയണിയാന് കഴിഞ്ഞെതോ
ദൈവകടാക്ഷം, മാരിയയെന്മേലെ പൊഴിയും
റോസാപ്പൂക്കള്തന് മാസ്മരികമാം ഗന്ധം.
പണ്ട്, നാം അജ്ഞാതര്‍, രണ്ടു
തീരങ്ങളില്‍ വസിച്ചവര്‍, ഇന്നോ
എന്‍ മനസിന് കാന്‍വാസില്‍ തെളി-
യും ചിത്രമെന്നും നിന് സുന്ദരസ്മിതം.
ഇന്നെന്‍ മണിവീണതന്‍ നാദം
നിന് കരാംഗുലികള്ക്കധീനം
ഇന്നെന്‍ കുപ്പിവളക്കിലുക്കം
നിന് ആത്മാര്തമാം ചിരിയും
ദൈവമെന്‍ ഹൃദയത്തെ നിന് ഹൃദ-
യമായ് പൊന്‍നൂലാല്‍ ചേര്‍ക്കവേ
അറിയാതെ, എന്‍ മനവും ആത്മാര്തമായ്
മന്ത്രിച്ചു, നീയിവനായ് മാത്രം !
ഇന്നെന്‍ ഭാവനാദര്‍പ്പണം തകര്‍ക്കുവാന്‍
എന്നെത്തന്നെ ഹിംസിക്കുവാനില്ല
നിന് കരവലയത്തില്‍ അമര്ന്നുനില്കവേ, ഇന്നെ-
നിക്ക് ചുറ്റും സ്നേഹമാം മാസ്മരവലയം.
2 comments:
വൈകിയാണെങ്കിലും ഭാവുകങ്ങള്‍ നേരുന്നു
thanks muthukkka
Post a Comment