Sunday, August 10, 2008

യാത്ര

ഇന്നൊരു മാന്യദേഹം ഈ ലോകത്ത് നിന്നും വിടപറഞ്ഞു. . ഇവിടെ ഉണ്ടായിരുന്ന കൂട്ടുകാരും ബന്ധുക്കളും
ഇല്ലാത്ത ഒരു ലോകത്തേക്ക്. വിയോഗത്തില്‍ അനുശോകം രേഖപ്പെടുത്താന്‍ ധാരാളം ആളുകള്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തിച്ചേര്‍ന്നു. ആര്ക്കും ഒരു ബുദ്ധിമുട്ടും ഉപദ്രവവും വെറുപ്പും ദേഷ്യവും ഉണ്ടാകാതെ ഇവിടെ ജീവിച്ച അവര്ക്കു പകരം വെക്കാന്‍ ആരുമില്ല. നിങ്ങള്‍ കരയുകയന്നെങ്ങില്‍ ആ മനസും കരയുനുന്നുണ്ടാകും. അദ്ദേഹത്തിന്നു കരച്ചിലില്ല കണ്ണീരില്ല, വിഷമം എന്തെന്നറിയില്ല, അല്ലെങ്ങില്‍ വിഷമം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയാത്ത ഒരു മനസ്സയിരിക്കും. പക്ഷെ മറ്റുള്ളവരുടെ വിഷമങ്ങള്‍ മാത്രമെ അവരുടെ വിഷമങ്ങള്‍ ആകുകയുള്ളൂ.
ജീവിതം എന്തെന്നറിയാത്ത അല്ലെങ്ങില്‍ എങ്ങനെ ജീവിക്കണം എന്നറിയാത്ത അവരുടെ ജീവിതം. ഒരു കൊച്ചുകുട്ടിയെപ്പോലെ എല്ലാവരും വാല്‍സല്യത്തോടെ അദ്ദേഹത്തെ നോക്കും, തലോടും, കിന്നാരം പറയും, കൊണ്ചിപ്പിക്കും .
ഒന്നു ആലോചിച്ചുനോക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കാന്‍ പോക്കുന്ന സ്വര്‍ഗം എത്ര മഹത്തരം. എവിടത്തെക്കാള്‍ കൂടുതല്‍ സ്നേഹം നല്കുന്ന ഉമ്മയും ഉപ്പയും ബന്ധുമിത്രാദികളും ഉള്ള ആ സ്വര്‍ഗരാജ്യത്തെ രാജാവായി വഴുകയായിരിക്കും അദ്ദേഹം.

1 comment:

വെളിച്ചപ്പാട് said...

ആ വ്യക്തിക്ക് ഇഹപര സൌഖ്യം ഏകി ദൈവം തമ്പുരാന്‍ അനുഗ്രഹിക്കട്ടെ.